തിരുവനന്തപുരം-ചെങ്കോട്ട പാതയിലെ പാലത്തിൽ നിന്നാണ് യുവാക്കൾ വെള്ളത്തിലേക്ക് ചാടുന്നത്. കലങ്ങി ഒഴുകിയെത്തുന്ന പുഴക്കാഴ്ച ഭയാനകമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് ഒഴുകിയെത്തിയ മീനുകളെ പിടികൂടാൻ യുവാക്കളുടെ സാഹസികത. മീനുകളെ പിടിച്ചതിന് ശേഷം നീന്തി കരയ്ക്കു കയറുകയാണ് ചെയ്തത്. കുത്തൊഴുക്കിൽപ്പെട്ടാൽ ജീവൻവരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
അപകടകരമായ മീൻ പിടുത്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയായിരുന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഡാം തുറന്നുവിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വിഡിയോയും പൊലീസ് പങ്കുവച്ചിരുന്നു.
0 تعليقات