banner

മദ്യപാനം പിന്നാലെ വാക്ക് തർക്കം, യുവാവിനെ വീട്ടിൽ കയറി കമ്പിയ്ക്കടിച്ച പ്രതി പിടിയിലായി

നെടുമങ്ങാട് : മദ്യപാനത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി കമ്പിയ്ക്കടിച്ച പ്രതി പിടിയിലായി. മുണ്ടിണിനട എം.എൻ നഗർ ലക്ഷം വീട് കോളനിയിൽ പ്രദീപിനെ (32) യാണ് നെയ്യാർ ഡാം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം, മണ്ണൂർകര, കോട്ടുർ മുണ്ടിണി നട എം.എൻ നഗറിൽ രഞ്ചു ഭവനിൽ  വിഷ്ണുവിനെ വീട്ടിൽ കയറി കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിച്ചിരുന്നു. തുടർന്ന് നെയ്യാർ ഡാം പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്.

മദ്യപിയ്ക്കവേ ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നെയ്യാർ ഡാം സി.ഐ ബിജോയ്, എസ്.ഐ ശശികുമാരൻ നായർ, രമേശൻ, സി.പി.ഒമാരായ അനൂപ്, മിഥുൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


إرسال تعليق

0 تعليقات