banner

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നു, കോവിഡും ലോക്ഡൗണും മദ്യവിൽപ്പനയിൽ കുറവുണ്ടാക്കി: മന്ത്രി

സംസ്ഥാനത്ത്  മദ്യ വിൽപന കുറഞ്ഞതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സാമാജികൻ എം.കെ. മുനീറിന്റെ ചോദ്യത്തിന് സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യ വിൽപന കുറയുന്ന ഘട്ടത്തിൽ തന്നെ ലഹരി ഉപയോഗം കൂടുകയും ചെയ്തതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വർധിച്ചെന്നും മാത്രമല്ല കോവിഡും ലോക്ഡൗണും മദ്യ വിൽപനയിൽ കുറവുണ്ടാക്കിയെന്നും എം.വി ഗോവിന്ദൻ സഭയെ രേഖാമൂലം അറിയിച്ചു.
സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വർധിച്ചു. തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണെന്ന് എക്സൈസ് മന്ത്രി പറയുന്നു. എന്നാൽ കോവി ഡ് കാലത്ത് സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു. ലോക് ഡൗണാണ് പ്രധാന കാരണമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ .2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യമാണ്. 150.13 ലക്ഷം കെയ്സ് ബിയറും വിറ്റു. എന്നാൽ 2020 - 21 ൽ മദ്യവിൽപ്പന 187.22 ലക്ഷം കെയ്സ് ആയി കുറഞ്ഞു. ബിയർ 72.40 ലക്ഷം കെയ്സ് വിറ്റു.. ബീയർ വിൽപന പകുതിയായാണ് കുറഞ്ഞത്. ഡോ. എം.കെ. മുനീറിന്റെ ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.

ലഹരി മരുന്ന് കേസുകളിൽ പിടിച്ചെടുക്കുന്ന തൊണ്ടി വസ്തുക്കളുടെ അളവ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. അളവ് പുതുക്കി നിശ്ചയിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തെന്നും മന്ത്രി അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ എക്സസിന് അധികാരം നൽകാനും ഭേദഗതിക്കായി ശുപാർശ ചെയ്തതായും മന്ത്രി അറിയിച്ചു.

إرسال تعليق

0 تعليقات