Latest Posts

വൈദ്യശാലയുടെ മറവിൽ ചാരായ വാറ്റ്, രണ്ട് പേർ പിടിയിൽ; വെടിയുണ്ടയും വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങളും പിടിച്ചെടുത്തു

വിതുര : വിതുര സ്വദേശിയും ജംഗ്ഷനിൽ അഗസ്ത്യ എന്ന പേരിൽ ആയുർവേദ വൈദ്യശാല നടത്തിവരുന്നയാളുമായ വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ(69)എന്നയാളെയും ഇയാളുടെ സഹായിയായ വിതുര കല്ലുവെട്ടാൻകുഴി ഫിറോസ് മന്സിലിൽ വാടകയ്ക്കു താമസിക്കുന്ന സഞ്ജു (45) എന്നയാളുമാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി പി കെ മധുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ASP രാജ്പ്രസാദ് IPS, വിതുര CI ശ്രീജിത്ത്‌, SI സുധീഷ്, ഇർഷാദ് ASI സഞ്ജു, സജികുമാർ, SCPO പ്രദീപ്‌, രജിത്ത് CPO, ശ്യം, വിനു, അനിൽ, സുജിത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഒന്നാം പ്രതി വിക്രമന്റെ പൊന്നമ്ചുണ്ടിലുള്ള വീട്ടിൽ നിന്നും അരകിലോ ഗഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, എന്നീ മൃഗങ്ങളുടെ ശരീരഭാഗങ്ങളും ആയുധങ്ങളും കണ്ടെടുത്തു, മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഫോറസ്റ്റ് അധികാരികൾക്ക് കൈമാറിയിട്ടുണ്ട്, തുടർന്ന് രണ്ടാം പ്രതിയായ സഞ്ചുവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിതുര കൊപ്പം എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്നാണ് മുപ്പതോളം വെടി ഉണ്ടകളും പിടിച്ചെടുത്തത്, പോലീസ് സ്ഥലത്ത് എത്തുമ്പോൾ പ്രതിവാറ്റ് ചാരായ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുക ആയിരുന്നു.

ജില്ലാ രഹസ്യാന്യോഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ ഏതാനും ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു, തുടർന്ന് പതിനഞ്ചോളം പോലീസുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. 

പ്രതികൾ ഉപയോഗിച്ച ആയുധങ്ങളെ പറ്റിയും ഉൾപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളെ പറ്റിയും ഗഞ്ചാവിൻ്റെ ഉറവിടത്തെ സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.

0 Comments

Headline