banner

തെക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം, കൊല്ലത്തുൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തിൻ്റെ തെക്കൻ മേഖലയിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതാണ് മുന്നറിയിപ്പ്. മാത്രമല്ല, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അതേ സമയം, നാളെ പത്തനംതിട്ടയിലും ആലപ്പുഴയിലും മഴമുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ നേരിട്ട് ബാധിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഇതിൻ്റെ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമാ പാലിക്കണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് താല്ക്കാലിക വിലക്ക് നിലനില്ക്കുകയാണ്.

ആൻ്റമാൻ കടലിലിന് സമീപം ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നതിനാൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചനമുണ്ട്. പിന്നാലെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർ ന്യൂന മർദ്ദങ്ങൾക്കും സാധ്യത പ്രവചിക്കുന്നു.

Post a Comment

0 Comments