banner

ആരോപണങ്ങൾ പൊളിയുന്നു, എ.ഐ.എസ്.എഫ് പ്രവർത്തകൻറെ ഫോൺ സംഭാഷണം പുറത്ത്.

അഖിൽ പ്രസന്നൻ

കഴിഞ്ഞ ദിവസം നടന്ന എം ജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഋഷിരാജ്, നിമിഷാ രാജു, വൈസ് പ്രസിഡന്റ് അമൽ അശോകൻ കമ്മിറ്റി അംഗം സഹദ് ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു എന്നും നിമിഷാ രാജുവിനെ ബലാത്സംഗം ചെയ്യുമെന്നും ജാതിയുമായി അധിക്ഷേപിച്ചു എന്നല്ലാം വാർത്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീടാണ് പ്രധാനപ്പെട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസിൽ കേസ് കൊടുത്ത്.

പക്ഷേ, എ.ഐ.എസ്.എഫ് പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്ന് വൈകുന്നേരം പൊളിയുകയായിരു ന്യന്നു. എ.ഐ.എസ്.എഫ് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയും, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം ശരത്തിന്റെ വാട്ട്സ്ആപ്പ് സന്ദേശവും ഫോൺ സംഭാഷണത്തിലൂടെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാവുന്നത്. "ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും ജാതീയമായി അധിക്ഷേപിച്ചു എന്നും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് പോലും". ഇതിലൂടെ കേവലം എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എ.ഐ.എസ്.എഫ് ഉന്നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

അതേ സമയം, എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മേൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്മേൽ അറസ്റ്റ് നടപടികൾ തുടങ്ങിയോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഇര ആരോപിച്ച മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ സാന്നിധ്യം മന്ത്രി തള്ളിയിട്ടുണ്ട്.

Post a Comment

0 Comments