കൊട്ടാരക്കര : സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾ മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന രാഹുൽ (27) ആണ് മരിച്ചത്. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കൊട്ടാരക്കര വിജയാ ആശുപത്രിക്ക് മുന്നിൽ ഗുണ്ടകളെ പോലെ ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടിയത്. ഇതിൽ പരിക്കേറ്റ മൂന്ന് ഡ്രൈവർമാരെയാണ് അന്ന് ആശുപത്രികിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഗുരുതരാവസ്ഥയിൽ തുടർന്ന രാഹുലാണ് ഇന്ന് മരിച്ചത്.
രാത്രി പതിനൊന്നരയോടെ ആശുപത്രി കെട്ടിടത്തിന്റെ ചില്ലുകൾ ഇവർ അടിച്ചുതകർത്തു നാശനഷ്ടങ്ങൾ വരുത്തി ഉച്ചയ്ക്ക് മറ്റൊരിടത്ത് ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണ് സംഭവം. ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇത് പരിഹരിക്കാനായി സിദ്ദിഖിനെ വിഷ്ണുനേയും വിനീത് വീട്ടിലേക്ക് ക്ഷണിച്ചു സംസാരത്തിനിടയിൽ ഉണ്ടായ തർക്കത്തിൽ ഇതിൽ വിനീതും വിഷ്ണുവും ചേർന്ന് സിദ്ദിഖിനെ മർദ്ദിച്ചു. തുടർന്ന് സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഒത്തുതീർപ്പിന് ഭാഗമായി വിജയ് ആശുപത്രി പരിസരത്ത് എത്തിയ വിഷ്ണുവിനെയും വിനീത് നെയും സിദ്ദിഖിനെ സംഘത്തിൽപെട്ടവർ മാരകായുധങ്ങളുമായി ആക്രമിച്ചു. ഇതിൽ ഇരയായി ആഴത്തിൽ മുറിവേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറി. തുടർന്ന് ആശുപത്രികളിൽ ഇരുകൂട്ടരും തമ്മിൽ സംഘടനയുമായി ഓപ്പറേഷൻ തിയേറ്ററിൽ പ്രസവമുറിയിൽ അതിക്രമം നടന്നു ബൈക്കും കാറും ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു പോലീസിന് ലഭിച്ചു എന്നാണ് പോലീസ് നൽകുന്ന വിവരം
0 Comments