banner

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ, അറസ്റ്റിലായത് അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവർ


അഞ്ചാലുംമൂട് : സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന  ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് ഡി.നായരാണ് (44) അഞ്ചാലുംമൂട് പൊലീസ് സംഘത്തിൻ്റെ പിടിയിലായത്. 

വിദേശത്ത് ജോലി ചെയ്തു വന്ന വിവാഹ ബന്ധം വേർപെടുത്തിയ തിരുവനന്തപുരം സ്വദേശിനിയായ അൻപത്തിമൂന്ന്കാരിയാണ് പ്രതിക്കെതിരെ പരാതി സമർപ്പിച്ചത്. ഇവരുമായി സമൂഹ മാധ്യമം വഴിയാണ് പ്രദീപ് അടുപ്പത്തിലായത്.

വിവാഹിതനായ പ്രതിക്ക് ഈ ദാമ്പത്യത്തിൽ രണ്ട് മക്കളുമുണ്ട്. വിവാഹം കഴിച്ച വിവരം യുവതിയിൽ മറച്ചു വച്ചാണ് പ്രദീപ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയത്. തുടർന്ന് യുവതി നാട്ടിലെത്തിയ സമയത്ത് പ്രതി ഇവരെ  നിയമപരമല്ലാതെ വിവാഹവും കഴിച്ചതായി പറയപ്പെടുന്നു. തുടർന്ന് വീട്ടിലും തിരുവനന്തപുരത്തും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

യുവതിയുടെ അവധി കാലാവധി അവസാനിച്ച വിദേശത്തേക്ക് പോയ ശേഷം യുവതിയുടെ അന്വേഷണത്തിൽ പ്രദീപ് വിവാഹിതനാണെന്ന വിവരം പുറത്താവുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 

തുടർന്ന്, യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ച പരാതിയെ തുടർന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഓ  സി.ദേവരാജൻ്റെ നേതൃത്യത്തിലുള്ള, എസ്ഐമാരായ ശ്യാം, ശബ്ന, ലഗേഷ് തുടങ്ങിയവർ അടങ്ങിയ പൊലീസ് സംഘം പ്രദീപിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

0 Comments