banner

കാഞ്ഞിരപ്പള്ളിയിൽ സൈന്യമെത്തി; രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉണ്ടായ പ്രകൃതിക്ഷോപങ്ങളിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിനായി കാഞ്ഞിരപ്പള്ളിയിൽ സൈന്യമെത്തി. ഇതോടെ ജില്ലയിൽ കൂടുതല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാൻ സജ്ജീകരണങ്ങള്‍ സജ്ജമായി.  രക്ഷാപ്രവർത്തനം  വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ കരസേന എത്തിയത് മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് ഇവിടെ എത്തിയത്.

ഒരു ഓഫീസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമടങ്ങിയ സംഘമാണ് എത്തിയത്. ഇതിന് പുറമെ എം.ഐ-17, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാണ്. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തും. മഴ തുടരുന്നതിനാല്‍ രാത്രിയില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാവും.

Post a Comment

0 Comments