Latest Posts

ആര്യൻ ഖാൻ ജയിലിൽ തന്നെ, ജാമ്യപേക്ഷ തള്ളി കോടതി

മുംബൈ : ആഢംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ പ്രത്യേക കോടതിയാണ് ജാമ്യപേക്ഷ പരി​ഗണിച്ചത്. ആര്യന് ജാമ്യം നൽകിയാൽ അത് കേസിനെ സ്വാധീനിക്കാനും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ ആര്യൻ ആർതർ റോഡ് ജയിലിൽ തന്നെ തുടരേണ്ടി വരും.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലെടുക്കുന്നത്. 24 മണിക്കൂറിന് ശേഷം പിടിക്കപ്പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തിൽ തന്നെ എൻസിബി വാദിച്ചിരുന്നു. എന്നാൽ ആര്യന് മയക്കുമരുന്ന് സംഘത്തിലെ കണ്ണിയല്ലെന്നും കേസ് എൻസിബി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാ​ഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

0 Comments

Headline