banner

അഷ്ടമുടിക്കായലിനായി ശുചീകരണ യജ്ഞം, സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍

കൊല്ലം : ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളുടെ സംരക്ഷണവും ശുചീകരണവും ഉറപ്പാക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. 

കൊല്ലത്തെ അഷ്ടമുടി കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട ജനകീയ പരിപാടിയുടെ തുടക്കമാണ് അഷ്ടമുടി കായല്‍ പുനരുജ്ജീവന പദ്ധതി. ഇത് വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനമൊട്ടാകെയുള്ള കായലുകളുടെ സംരക്ഷണം, ഡാമുകളുടെ ആഴം കൂട്ടല്‍, നദികളുടെ വീണ്ടെടുപ്പ് എന്നിവയ്ക്കായി സര്‍ക്കാര്‍ ഈ വര്‍ഷം 50 കോടിയാണ് ചെലവഴിക്കുക. വിവിധ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നിര്‍വഹണം നടത്തും എന്നും മന്ത്രി വ്യക്തമാക്കി.

കായല്‍ സംരക്ഷണത്തിന്റെ ആദ്യ ഘട്ടമായി ലിങ്ക് റോഡില്‍ നിന്ന് വരുന്ന മാലിന്യങ്ങളുടെ ഒഴുക്ക് തടയും. ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ നിര്‍മിക്കും. ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കുമെന്നും മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. 

Post a Comment

0 Comments