കൊല്ലം / പള്ളിക്കൽ : വീടിന്റെ സൺഷേഡ് വാർക്കുന്ന തർക്കത്തെതുടർന്ന് കൊലപാതക ശ്രമം. പ്രതിയെ പള്ളിക്കൽ പൊലീസ് പിടികൂടി. മടവൂർ വില്ലേജിൽ പുഴുവടി പുത്തൻവീട്ടിൽ റജീഫ് ഖാൻ (38)ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏഴാം തീയതി ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മടവൂർ വില്ലേജിൽ പുഴുവടി ചരുവിള പുത്തൻ വീട്ടിൽ അപ്പുവിന് പഞ്ചായത്തിൽ നിന്നും അനുവദിച്ച വീടിന്റെ പണി നടക്കുകയായിരുന്നു. ഈ വീടിന്റെ സൺഷേഡ് വാർക്കുന്ന നേരം പ്രതി മദ്യപിച്ച് സ്ഥലത്ത് വരികയും സൺഷേഡ് വാർക്കുന്നത് പ്രതിയുടെ പുരയിടത്തിലേക്ക് ഇറങ്ങി എന്ന് ആരോപിക്കുകയും തുടർന്ന് തർക്കത്തിൽ ആവുകയും പ്രതി ജോലിക്കാരെ തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതി തന്റെ വീട്ടിൽ പോയി ഒരു ഇരുമ്പ് പൈപ്പ് എടുത്തുകൊണ്ടുവന്ന് വീട്ടുടമസ്ഥൻ ആയ ഹരി ആക്രമിക്കാൻ ശ്രമിക്കുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. പിടിച്ചുമാറ്റാൻ ആയി വന്ന പരാതിക്കാരന്റെ ബന്ധുവും ജോലിക്കാരനും ആയ സുനിലിനെ ആണ് പ്രതി ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിച്ചത്. മാരകമായി മുറിവേറ്റ് രക്തം വാർന്ന സുനിലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. അടിക്കാൻ ഉപയോഗിച്ച ഇരുമ്പുവടി കണ്ടെടുത്തു.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മാരായ സഹിൽ.എം, ബാബു, എ എസ് ഐ അനിൽ, എസ് സി പി ഒ മനോജ്, സി പി ഒ അജീസ് എന്നിവർ പങ്കെടുത്തു.
0 Comments