banner

കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

കൊട്ടാരക്കര : വ്യാപാര പങ്കാളിയായ  സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ, കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കിങ് ഫിഷർ എന്ന സിനിമയുടെ നിർമാതാവായ മങ്ങാട് അജി മൻസിലിൽ അംജിത്ത് (46) ആണ് . അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ.ഷബീറി(40)നെ എം.സി.റോഡിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കേസിൽ പ്രതികളായ കിളികൊല്ലൂർ ഒരുമ നഗർ-22 കാട്ടുപുറത്തുവീട്ടിൽ ടി.ദിനേശ് ലാൽ (വാവാച്ചി), ചമ്പക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്.ഷാഫി, നക്ഷത്ര നഗർ-112 റഹിയാനത്ത് മൻസിലിൽ വിഷ്ണു (22), വയലിൽ പുത്തൻവീട്ടിൽ പി.പ്രജോഷ് (31), കിളികൊല്ലൂർ സ്വദേശി മാഹിൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ ഒരു പ്രതി തീവണ്ടിതട്ടി മരിച്ചു.

പോലീസ് പറയുന്നതിങ്ങനെ : 2019 മേയ് എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം എം.സി.റോഡിൽ കരിക്കത്ത് അരങ്ങേറുുന്നത്. വിദേശത്തേക്ക് യാത്ര നടത്താൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സഞ്ചരിക്കവേ ഷബീറിന്റെ കാർ, ആഡംബര വാഹനത്തിലെത്തിയ ഒരു സംഘം തടഞ്ഞുനിർത്തുകയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകുകയും ചെയ്തു. തുടർന്ന് അക്രമി സംഘം ഷബീറിന് ഡ്രൈവറെ വിരട്ടിയോടിക്കുകയും ഷബീറിനെ  വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

ഷബീറും കേസിൽ പ്രതിചേർത്ത അറസ്റ്റിലായ അംജിത്തും പങ്കാളിത്ത വ്യവസ്ഥയിൽ വിദേശത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്നു. വ്യാപരവശ്യത്തിനും ചലച്ചിത്ര നിർമാണത്തിനുമായി അംജിത്ത് ഷബീറിൽനിന്നു ലക്ഷങ്ങൾ കൈപ്പറ്റിയാരുന്നു. ഇത് തിരികെ നൽകാതിരിക്കാനാണ് ഷബീറിനെ കൊലപ്പെടുത്തുന്നതിന് ചമ്പക്കുളത്തെ  ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയതും അക്രമം അഴിച്ചുവിട്ടതും. കേസിൽ പിടിയിലായവരെല്ലാം നിരവധി കേസുകളിലെ പ്രതികളാണ്. വിദേശത്തായിരുന്ന അംജിത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസും പ്രസിദ്ധീകരിച്ചിരുന്നു.

Post a Comment

0 Comments