banner

മലവെള്ളപ്പാച്ചിൽ, യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : അമ്പൂരി ചാക്കപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് ഓട്ടാറിക്ഷ. വെള്ളക്കെട്ടിൽ അകപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാർ സുരക്ഷിതരാണ്.

കഴിഞ്ഞ രണ്ട് ദിവസമായി അമ്പൂരി മേഖലയിൽ മഴ തുടരുകയാണ്. ചാക്കപ്പാറയിലെ പാലം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ടായി. ഇതിനിടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഓട്ടോറിക്ഷ കരയിലേക്ക് എത്തിച്ചത്.

إرسال تعليق

0 تعليقات