banner

ബസന്ത്​ ബാലാജിക്ക് ഹൈ​ക്കോ​ട​തി ജഡ്​ജിയായി നിയമനം

എറണാകുളം : കേ​ര​ള ഹൈ​ക്കോ​ട​തി  അ​ഭി​ഭാ​ഷ​ക​ൻ ബ​സ​ന്ത്​ ബാ​ലാ​ജി​യെ ഹൈ​ക്കോ​ട​തി അഡീഷണൽ ജ​ഡ്​​ജി​യാ​യി നി​യ​മനം നൽകി​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. രാ​ഷ്​​ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തെ തു​ട​ർ​ന്ന്​ ബ​സ​ന്ത്​ ബാ​ലാ​ജി​യെ നി​യ​മി​ച്ച്​​ കേ​​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 2006 ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്‌റ്റാൻഡിങ്‌ കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്‌. എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്‌ജിമാരായി നിയമിച്ച്‌ ഉത്തരവായി.

ഹൈ​ക്കോ​ട​തി ജ​ഡ്​​ജി​യും വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നു​മാ​യി​രു​ന്ന പ​രേ​ത​യാ​യ ഡി. ​ശ്രീ​ദേ​വി​യു​ടെയും യു. ​ബാ​ലാ​ജി​യു​ടെ​യും മ​ക​നാ​യി 1972ലാ​ണ്​ ജ​ന​നം. തി​രു​വ​ന​ന്ത​പു​രം ലൊ​യോ​ള സ്​​കൂ​ൾ, മാ​ർ ഇ​വാ​ നി​യോ​സ്​ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1995ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്​​തു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ബി​സി​ന​സ്​ ലോ​യി​ൽ മാ​സ്​​റ്റ​ർ ബി​രു​ദം നേ​ടി. 1998 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട​തി​ക​ളി​ൽ പ്രാ​ക്​​ടീ​സ്.​ തു​ട​ർ​ന്ന്​ ബ​സ​ന്ത്​ ​ൈ​ഹ​കോ​ട​തി​യി​ലേ​ക്ക്​ പ്രാ​ക്​​ടീ​സ്​ മാ​റ്റി.

2011 മു​ത​ൽ സ്വ​ത​ന്ത്ര​നാ​യി പ്രാ​ക്​​ടീ​സ്​ ആ​രം​ഭി​ച്ച ബ​സ​ന്ത്​ ലാ​ൻ​ഡ്​ അ​ക്വി​സി​ഷ​ൻ, മോ​​ട്ടോ​ർ ​വാ​ഹ​നം, ഭ​ര​ണ​ഘ​ട​ന, കോ​ൺ​ട്രാ​ക്​​ട്, മാ​​ട്രി​മോ​ണി​യ​ൽ, സി​വി​ൽ നി​യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചു.

സെപ്റ്റംബർ ഒന്നിനാണ് ഹൈക്കോടതി കൊളീജിയം ബസന്തിെൻറ പേര് ജഡ്ജിയായി ശുപാർശ ചെയ്തിരുന്നു.

വീ​ട്ട​മ്മ​യാ​യ സി​മ്മി പൊ​ട്ട​ങ്ങാ​ട​നാ​ണ്​ ഭാ​ര്യ. എൽഎൽബി വി​ദ്യാ​ർ​ഥി​നി ആ​ന​ന്ദി​ക ബ​സ​ന്ത്, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി സാ​രം​ഗ്​ ബ​സ​ന്ത്​ എ​ന്നി​വ​ർ മ​ക്ക​ൾ.

Post a Comment

0 Comments