കൊല്ലം : ബീച്ചിൽ അല്പം മുൻപ് നടന്ന സംഭവമാണ് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നതിലേക്ക് നയിച്ചത്. ബീച്ചിലെത്തിയ ഒരു കുടുംബം കടല വാങ്ങുകയും, എന്നാൽ അൽപ സമയത്തിനുള്ളിൽ വാങ്ങിയ കടയിലേക്ക് തിരിച്ചെത്തി ഇത് മോശമായ കടലയാണെന്ന് പറയുകയും കടല മാറ്റി നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ, കച്ചവടക്കാരൻ കടല മാറ്റി നൽകാൻ വിസമതിച്ചു. ഇതിനെ തുടർന്ന് കടല മാറ്റി വാങ്ങാനെത്തിയ പയ്യൻ ക്ഷോപിക്കുകയും ചോദിക്കാനെത്തിയ സതീഷ് എന്നയാളെ അക്രമിക്കുകയുമായിരുന്നു. അതിനെ തുടർന്ന് ബീച്ചിൽ സംഘർഷമായ അവസ്ഥ തന്നെ ഉണ്ടായി.
തുടർന്ന് അക്രമണം നടത്തിയ 5 പേരെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്കും പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേയ്ക്കും കൊണ്ട് പോകുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല......
0 Comments