banner

കിടപ്പുരോഗിയായ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു, ഭാര്യ കുറ്റം സമ്മതിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : കിടപ്പു രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഗോപി (76)നെയാണ് ഭാര്യ സുമതി കഴുത്തറുത്തു കൊലപ്പെടുത്തിയത്. വർഷങ്ങളായി ഒരേ കിടപ്പ് കിടക്കുന്ന ഭർത്താവിന്റെ ദുരവസ്ഥ കണ്ടിട്ടാണ് താൻ കൃത്യം ചെയ്തതെന്ന് സുമതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി  പക്ഷാത്ഘാതം ബാധിച്ച കിടപ്പിലായിരുന്ന ഗോപിയെ ഇവരുടെ വീട് പുതുക്കി പണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത് ഇയാൾക്കൊപ്പം ഭാര്യ സുമതിയും ഉണ്ടായിരുന്നു. സമീപത്തായി താമസിക്കുന്ന മകന്‍ പുലർച്ചെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുമതിയെ കുളക്കരയ്ക്ക് സമീപം ബോധരഹിതയായി കണ്ടെത്തിയത്.

15 വര്‍ഷത്തോളമായി പക്ഷാഘാതം പിടിപെട്ട് ഗോപി ബുദ്ധിമുട്ടുകയായിരുന്നു  ഭർത്താവിനെ ഇങ്ങനെ കാണുന്നതിലുള്ള അതീവ ദു:ഖം മൂലമാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ സുമതി  നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന സുമതിയെ കസ്‌റ്റഡിയിലെടുത്തു.

Post a Comment

0 Comments