banner

ബൈക്ക് യാത്രികനെ വഴിയാത്രക്കാർ ചവിട്ടിക്കൊന്നു, നിരവധി പേർക്കെതിരെ കേസ്

ബൈക്ക് നിയന്ത്രണം തെറ്റി കാൽനട യാത്രക്കാരിലേക്ക് ഇടിച്ചു കയറി കാറിലിടിച്ചു നിന്നു. പ്രകോപിതരായ കാൽ നടയാത്രക്കാർ ബൈക്ക് യാത്രികനെ ചവിട്ടിക്കൊന്നു. കർണ്ണാടക സംസ്ഥാനത്തെ ബെൽഗാം ജില്ലയിലെ കിത്തൂരിലെ ചൗക്കിമഠ് ക്രോസിലാണ് സംഭവം.

കാൽ നടയാത്രക്കാർ ആക്രമിച്ച വിജയ മഹന്തേഷ് (67) ആണ് ആക്രമത്തിന് ശേഷം കുഴഞ്ഞ് വീണ് മരിച്ചത്. വിജയ മഹന്തേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി വഴിയാത്രക്കാരിലേക്ക് ഇടിച്ചു കയറുകയായിരുന്നു ബൈക്ക് പിന്നീട് കാറിൽ ഇടിച്ചു നിന്നെങ്കിലും പിന്നാലെയെത്തിയ വഴിയാത്രക്കാർ വിജയ മഹന്തേഷിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത പൊലീസ്, രണ്ടിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. നിരവധി പേർക്കെതിരെ കേസ് നിലനില്ക്കുമെന്നും വ്യത്തങ്ങൾ സൂചിപ്പിച്ചു. കിറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Post a Comment

0 Comments