തിരുവനന്തപുരം പട്ടത്താണ് അപകടം നടന്നത്. ട്രാഫിക്ക് എസ്ഐയായ അനിൽകുമാർ സഞ്ചരിച്ച ആൾട്ടോ കാറാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചത്.
അതേ സമയം, പൊലീസ് സംഘം അനിൽകുമാറിനെ ഉടൻ സ്ഥലത്ത് നിന്ന് മാറ്റിയതിൽ നാട്ടുകാർ ദുരൂഹതയാരോപിച്ചു. അതുപോലെ സംഭവ സമയം അനിൽകുമാർ മദ്യപിച്ചിരുന്നതായും പ്രദേശവാസികൾ ആരോപണം ഉന്നയിച്ചു. സംഭവ സ്ഥലത്ത് നിന്ന് അപകടം ഉണ്ടാക്കിയ വാഹനം മിനിറ്റുകൾക്കകം മാറ്റി.
0 Comments