Latest Posts

ബിനീഷ് കോടിയേരിക്ക് ജാമ്യം, ജയിലിൽ കഴിഞ്ഞത് ഒരു വർഷത്തോളം; രാഷ്ട്രീയ ഇരയോ?

ബംഗളുരു : ബംഗളുരു ജയിലിലായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിഞ്ഞു വന്നത്.

അതേ സമയം, ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യപേക്ഷയാണ് ശരിവച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായിരുന്നു ബിനീഷ്.

ഒരു വർഷമായി ബംഗലൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു ബിനീഷ് കോടിയേരി. ഇതുപോലൊരു കേസിൽ ഒരു വർഷത്തിലേറെയായി ജാമ്യം നിഷേധിക്കപ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

0 Comments

Headline