Latest Posts

തട്ടിപ്പ് നടത്തിയത് പരസ്യമായി, ഇതിന് ചൂടായില്ലേല്‍ പിന്നെ ഏതിനാ ചൂടാകുക; ഫാഷൻ ഗോൾഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു.: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് വിഷയത്തിൽ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ഇത്ര പരസ്യമായി തട്ടിപ്പ് നടത്തിയില്ലേ, ഇതിന് ചൂടായില്ലേല്‍ പിന്നെ ഏതിനാണ് താൻ ചൂടാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദിച്ചു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയ മുസ്ലീം ലീഗ് നിയമസഭാഗം എൻ. ഷംസുദ്ധീൻ്റെ പരാമർശത്തിനെതിരെയാണ് മുഖ്യമന്ത്രി സഭയിൽ ക്ഷുഭിതനായത്. ഫാഷൻ ഗോൾഡ് തട്ടിപ്പ് തട്ടിപ്പല്ലെന്നും അത് ബിസിനസ്സ് പൊളിഞ്ഞതാണെന്നുമാണ് എൻ. ഷംസുദ്ധീൻ്റെ പരാമർശം. 

അതേസമയം,  ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്‍പത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ക്കായി ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതിന് പിന്നാലെ മുഖ്യ പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങിയിരുന്നു. കേസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

0 Comments

Headline