banner

പ്രണയ ചാറ്റിലൂടെ തട്ടിപ്പ്, ഇരയായത് നിരവധി പെൺകുട്ടികൾ; തലസ്ഥാനത്ത് യുവാവ് പിടിയിൽ

തിരുവനന്തപുരം : സാമൂഹ്യമാധ്യമം  വഴി സൗഹൃദം ഉണ്ടാക്കിയെടുത്ത ശേഷം പെണ്‍കുട്ടികളുടെ സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ താമസമാക്കിയ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റ് നിവാസി ശ്യാം (28) എന്ന ജെറിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.  വലയിലായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ഇയാൾ സ്വർണവും പണവും കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സാമൂഹ്യമാധ്യമം  വഴി അടുപ്പം ഉണ്ടാക്കിയെടുത്ത ശേഷം ഇയാൾ പരിചപ്പെട്ട പെൺകുട്ടികളുടെ പക്കൽ നിന്നും ഇവരുടെ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയായിരുന്നു. പ്രധാനമായും ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയവയിലൂടെയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ കുടുക്കിയിരുന്നത് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ ജോലി ചെയ്യുന്ന ഐ ടി സ്ഥാപനത്തിൽ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.

സ്വന്തം ഫോട്ടോ സാങ്കേതിക വിദ്യയിലൂടെ ആകർഷകമാക്കിയ ശേഷം പ്രതി പെൺകുട്ടികളെ കുടുക്കുകയായിരുുന്ന. ഇയാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്ന പെൺകുട്ടികളുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദം സ്ഥാപിക്കുകയും, പ്രണയം നടിച്ച് നഗ്ന ചിത്രങ്ങളും വീഡിയോയും വാങ്ങുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പെൺകുട്ടികളുടെ ഫോട്ടോകളും ദ്യശ്യയങ്ങളും ലഭിച്ചാൽ, പിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.

ചിത്രങ്ങൾ എഡിറ്റിഗ് ചെയ്തും മറ്റും പ്രചരിപ്പിക്കുമെന്നും. അല്ലാത്ത പക്ഷം പണമോ സ്വർണമോ ഇയാൾ ആവശ്യപ്പെടും. മാനഹാനി ഭയന്ന്  ഇരയായവരിൽ ഭൂരിഭാഗവും ഇയാൾ ആവശ്യപ്പെടുന്ന സ്വർണവും പണവും നൽകുകയാണ് ചെയ്തിരുന്നത്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളിലെ ഐ ടി സ്ഥാപനങ്ങളുടെ മറവിലും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

إرسال تعليق

0 تعليقات