കൊല്ലം : കൊട്ടിയത്ത് നിന്നും സഹപാഠികളായ രണ്ട് യുവതികളെ കാണ്മാനില്ല. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശി 18-കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശി 21-കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.
പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒൻപതോടെ ഇരുവരും വീട്ടിൽനിന്നിറങ്ങിയത്.
വാഴപ്പള്ളി മനു മന്ദിരത്തിൽ, മനേഷിൻ്റെ ഭാര്യ ആശിയ (18). പെരുമ്പുഴ പെരിന്തേലി വീട്ടിൽ, ജിത്തുവിൻ്റെ ഭാര്യ രശ്മി (21) എന്നിവരെയാണ് കാണാതായത്.
കുണ്ടറയിൽ നിന്നു വരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. രാവിലെ 9മണിക്ക് പഠിക്കാനായി പോകുന്ന ഇവർ എല്ലാദിവസവും ആറുമണിയോടെ മാത്രമേ വീട്ടിൽ മടങ്ങിയെത്താറുള്ളു.
സംഭവവുമായി ബന്ധപ്പെട്ട് ആശിയയുടെ ഭർത്താവ് മനേഷിൻ്റെ പരാതിയിന്മേൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, കൊട്ടിയം പൊലീസ് സ്റ്റേഷനിലോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
0 Comments