പേരൂർ കുമ്പളത്ത് എഫ് ആർ കോട്ടേജിൽ ഫിജിൻ ജോയ് (36) ആണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളുടെ സഹോദരനായ റിജിൽ ജോയി(34)യെയാണ് പ്രതി പാറകൊണ്ട് തലയ്ക്കെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇത് കൈകൊണ്ട് തടുത്ത റിജിലിൻ്റെ തള്ള വിരൽ മുറിഞ്ഞു തൂങ്ങിയും കൈപ്പത്തിയ്ക്കു സാരമായ പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു.
ഇരുവരുടെയും വീട്ടിലേക്ക് നിർമ്മാണവശ്യങ്ങൾക്കായി പാറ വഴിയിൽ ഇറക്കിയത് സംബന്ധിച്ച് ഉടലെടുത്ത പ്രശ്നമാണ് തർക്കത്തിലേക്ക് കലാശിച്ചത്. ഇത് അക്രമത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നൽകിയ കേസിലാണ് പ്രതി കുണ്ടറ പൊലീസ് സംഘത്തിൻ്റെ പിടിലായത്.
0 تعليقات