Latest Posts

ഉപാധികളിൽ ഇളവില്ല, മഅ്ദനിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : ഉപാധികളിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള അബ്ദുൽ നാസർ മഅ്ദനിയുടെ ഹർജി തള്ളി സുപ്രീം കോടതി. തൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഇതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആയത് കൊണ്ട് കേരളത്തിലേക്ക് വരേണ്ടതുണ്ടെന്നും കാട്ടി ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅ്ദനി സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ആരോഗ്യനില മോശമാണെന്നും ഇത് കണക്കിലെടുത്ത് സ്വദേശത്തെക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ അഭിഭാഷകനായ പ്രശാന്ത്ഭൂഷണ്‍ കോടതിയില്‍ വാദിച്ചത്.  ഇതിൽ കോവിഡ് സാഹചര്യവും മദനിയുടെ തൻ്റെ പിതാവ് കിടപ്പിലാണെന്നും ഹര്‍ജിയില്‍ വ്യക്തമായിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ ഹർജി പരിഗണിച്ച കോടതിക്ക് മുമ്പാകെ ഉപാധികളിൽ ഇളവ് നൽകരുതെന്ന് കാണിച്ച് കർണ്ണാടക സർക്കാരും ഇടപ്പെട്ടു വാദിച്ചിരുന്നു സർക്കാരിൻ്റെ വാദം ശരി വെച്ച കോടതി ഹർജി തള്ളുന്നതായി അറിയിച്ചു.

അതേസമയം, ബാംഗ്ലൂര്‍ സ്‌ഫോടന കേന് വിചാരണഘട്ടത്തിലാണെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, 2014ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കവേ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. എന്നിട്ടും, ഇത്​ പാലിക്കപ്പെട്ടിട്ടില്ല. 

കേസ് വിചാരണ നടത്തുന്ന കോടതി ബെംഗ്ളൂരു സ്പോടനക്കേസിനായി നിയോഗിക്കപ്പെട്ട പ്രത്യേക കോടതിയാണ്​. എന്നിരുന്നാലും സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ കേസ് സാധാരഗതിയേക്കാൾ വളരെ പതുക്കെയാണ് നീങ്ങുന്നത്​. പ്രത്യക കോടതി തന്നെ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും പാലിച്ചില്ലെന്നും ഹർജിയില്‍ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു.


0 Comments

Headline