banner

ദത്ത് വിവാദം ചർച്ച ചെയ്യാനൊരുങ്ങി സിപിഐഎം, അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെകെ രമ നിയമസഭയിൽ

പേരൂർക്കടയിൽ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം ചർച്ച ചെയ്യാനൊരുങ്ങി സിപിഐഎം. പേരൂർക്കട ഏരിയ,ലോക്കൽ കമ്മിറ്റികളുടെ നേത്യത്വത്തിൽ നാളെ അടിയന്തര യോഗം ചേരും. സംഭവുമായി ബന്ധപ്പെട്ട് ആരോപിതർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് യോഗ തീരുമാനം വന്നത്.

ഇതിനിടെ, ദത്ത് വിഷയത്തിൽ ശിശുക്ഷേമ സമിതിയുടെ വീഴ്ച  ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. വടകര എംഎൽഎ കെ.കെ രമയുടെ ആവശ്യപ്രകാരമാണ് അടിയന്തരപ്രമേയത്തിന് അനുമതി നൽകിയത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെ.കെ രമ ഉന്നയിച്ചത്.

ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളോടും ഭരണകൂടും ക്രൂരത കാണിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്നും കെ കെ രമ നിയമസഭയിൽ ആരോപിച്ചു.

ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കെ.കെ രമയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.

Post a Comment

0 Comments