കുണ്ടറ : കേരളപുരം ജംഗ്ഷനിലെ പ്രവർത്തിച്ചു വരുന്ന എസ്ബിഐ ബാങ്കിൻ്റെ എടിഎം മെഷീനിൽ കാര്‍ഡ് ഉപയോഗിച്ച് പണം അക്കൗണ്ടിൽ നിന്ന് പിന്‍വലിച്ച ശേഷം എടിഎം മെഷീനിന്റെ സ്‌ക്രീന്‍ അടിച്ചുപൊട്ടിച്ച കേസില്‍ യുവാവ് പിടിയിലായി. കൊറ്റങ്കര, ചന്ദനത്തോപ്പ്, വേലന്‍വിള പ്രിന്‍സ് ലാല്‍ (28) ആണ് പിടിയിലായത്.
സംഭവത്തെത്തുടർന്ന് ബാങ്ക് അധികൃതർ കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
എസ്‌ഐ ബാബുക്കുറുപ്പ്, സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, റിജു, അനീഷ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments