banner

നിങ്ങളറിഞ്ഞോ?, ഫേസ്ബുക്കിൻ്റെ പേര് മാറ്റി പുതിയ പേര് "മെറ്റാ"

ലോകത്തിലെ തന്നെ ഏറ്റവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൻ്റെ നിർമ്മാതാക്കളായ ഫേസ്ബുക്കിൻ്റെ പേര് മാറ്റി കമ്പനി. "മെറ്റാ" ( META ) എന്നാണ് പുതിയ നാമകരണം. സോഷ്യൽ മീഡിയ എന്നതിനപ്പുറം അപ്പുറം വെർച്വൽ റിയാലിറ്റി (വിആർ) പോലുള്ള മേഖലകളിലേക്ക് കമ്പനിയുടെ വ്യാപ്തി വിശാലമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. നിലവിലെ നാമത്തിൽ നിന്നും എല്ലാ തലത്തിലേക്കും ഉൾക്കൊള്ളുന്ന ഒരു മികച്ച നാമകരണത്തിലേക്ക് മാറിയതായി കമ്പനി അഭിപ്രായപ്പെട്ടു.

ഇത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പേരുകൾക്ക് മാറ്റം വരുത്തുകയില്ലെന്ന് കമ്പനി വ്യക്തമാക്കി. അതായത്  ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ ഫേസ്ബുക്ക് എന്ന കമ്പനിയാണ് മെറ്റാ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടത്. 

കമ്പനിയുടെ മുൻ ജീവനക്കാരൻ ചോർത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ ഫെയ്‌സ്ബുക്കിനെക്കുറിച്ചുള്ള മോശമായ വാർത്തകൾ വന്നിരുന്നു ഇതിന് ചുവടുപിടിച്ചാണ് നടപടി.

إرسال تعليق

0 تعليقات