banner

ഡീസൽ വിലയും നൂറിൽ തൊടുന്നു: കുലുക്കമില്ലാതെ സർക്കാരുകൾ, എല്ലാം സഹിച്ച് ജനങ്ങൾ

സുജിത്ത് കൊട്ടിയം

ന്യൂഡൽഹി : പെട്രോൾ വിലയ്ക്കൊപ്പം
ഡീസൽ വിലയും നൂറിലേയ്ക്ക് എത്തുന്നു.
അവശ്യസാധനങ്ങളുടെ വില നൂറിൽ
കുതിക്കാനിടയാക്കുന്ന വിലക്കയറ്റം
കൺമുന്നിൽ കണ്ടിട്ടും കേന്ദ്ര സർക്കാർ
ഇടപെടുന്നതേയില്ല. രാജ്യത്ത് പെട്രോൾ
വിലയ്ക്കൊപ്പം തന്നെയാണ് ഇപ്പോൾ
ഡീസൽ വിലയും കുതിച്ചു കയറുന്നത്.സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക്
തൊട്ടടുത്തെത്തിയതോടെ ഇനി
വിലക്കയറ്റത്തിന്റെ വരവാണ് എന്ന്
ഉറപ്പായി. ഇന്ന് ഡീസലിന് 37 പൈസയും
പെട്രോളിന് 30 പൈസയും കൂട്ടിയതോടെ
തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10
പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ
വില 105 രൂപ 78 പൈസയാണ്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80
രൂപയാണ് വില.
ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20
പൈസയായി.
കോഴിക്കോട് പെട്രോൾ വില 104.02ഉം
ഡീസൽ വില 97.54ഉം ആണ്. അന്താരാഷ്ട്ര
വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽഇന്നലെയും വർധന ഉണ്ടായി.
മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന
നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില.
വരും ദിവസങ്ങളിലും രാജ്യത്ത്
ഇന്ധനവിലയിൽ വർധനയ്ക്ക്
സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.




Post a Comment

0 Comments