ഹരിയാന : സമീപവാസിയുടെ വളർത്തു നായയെ ലൈംഗീക പീഡനത്തിനിരയാക്കിയ 67കാരൻ അറസ്റ്റില്‍. ഹരിയാനയിലാണ് സംഭവം. ഗുരുഗ്രാമിലുള്ള സോഹ്ന മേഖലയിൽ നിന്നുള്ള സുരേഷ് (67) ആണ് നായയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായത്.
പ്രതിയായ സുരേഷിൻ്റെ വീട്ടിലേക്ക് എത്തിയ സമീപവാസിയായ മുകേഷിൻ്റെ ഉടമസ്ഥതയിലുള്ള പെൺനായയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. നായയെ തിരഞ്ഞ് ഇറങ്ങിയ ഉടമസ്ഥൻ സുരേഷിൻ്റെ വീട്ടിൽ നിന്ന് നിർത്താതെയുള്ള കുര കേട്ട് പരിശോധിച്ചപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്ന് സുരേഷ് കാണാതെ ഉടമസ്ഥൻ ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് മുകേഷ് പരാതി നൽകുകയായിരുന്നു എന്നാൽ വാർത്ത പൂർണ്ണമായും തള്ളിയ സുരേഷ് ഉടമസ്ഥനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പോലും പ്രസ്താവിച്ചു എന്നാൽ നേരത്തെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് മുമ്പാകെ ഉടമസ്ഥൻ തെളിവായി സമർപ്പിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, മൃഗസ്നേഹിയായ മുകേഷ് പൂർണ്ണമായും കേസുമായി മുന്നോട്ട് പോകുമെന്നും. അതേപോലെ ഒരു മനുഷ്യന് എങ്ങനെയാണ് മൃഗങ്ങളോട് ഇങ്ങനെ പെരുമാറാൻ കഴിയുന്നതെന്നും അവിടെ നിന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിക്കെതിരെ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തു.
സമാനരീതിയിലുള്ള സംഭവം 2021 മെയ് മാസത്തിൽ കാനഡയിലെ നൈനാമോയിൽ നന്നതായി nanaimonewsnow.com റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവിടെ അയൽവാസികളായ കുടുംബം വിദേശ സന്ദർശത്തിനായി പുറത്ത് പോയപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ വിശ്വസിച്ച് ഏൽപ്പിച്ച 26കാരനായ കീഫർ ജിറോക്സ് എന്നയാൾ നായയെ ക്രൂരമായി മർദ്ദിച്ചെന്നും ദുരുദ്ദേശത്തോടെ പെരുമാറിയെന്നും ആരോപിച്ചിരുന്നു. തുടർന്ന് യുവാവിനെതിരെ വളർത്തുമൃഗത്തെ ക്രൂരമായി ഉപദ്രവിച്ച കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾ 6 മാസം തടവ് ശിക്ഷ നേരിടുകയാണ്.
0 Comments