banner

ഗാർഹിക ഗ്യാസ് സിലിണ്ടർ ഗോഡൗണിൽ വച്ച് ചോർന്നു; ഒഴിവായത് വൻ ദുരന്തം, സംഭവം കൊല്ലത്ത്

കൊല്ലം : കരുനാഗപ്പള്ളിയിലെ ഇൻഡസ് ഗ്യാസ് ഗോഡൗണിലേക്ക്, തൊഴിലാളികൾ വാഹനത്തിലിരുന്ന ഗ്യാസ് സിലിണ്ടറുകൾ താഴേക്ക് ഇറക്കവേ സിലിണ്ടറിൻ്റെ അടിഭാഗത്ത് നിന്ന് ശക്തമായി പുറത്തേക്ക് ചോർന്നു. കാലാവധി തീരാൻ രണ്ട് മാസം കൂടി മാത്രമുള്ള സിലിണ്ടറാണ് ഇത്തരത്തിൽ ചോർന്നത്.

ഉടൻ തന്നെ സിലിണ്ടർ ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റുകയും കരുനാഗപ്പള്ളി ഫയർ ആൻ്റ് റെസ്ക്യൂ സംഘത്തെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘത്തിൻ്റെ സമയോചിതമായ ഇടപെടലിലൂടെ സിലിണ്ടർ നിർവീര്യമാക്കി.

സീനിയർ ഫയർ ഓഫീസർ അബ്ദുൽ സമദ്, ഓഫീസർമാരായ അനീഷ് .കെ കുമാർ, ശ്രീകുമാർ, അനീഷ്, ജമാലുദ്ദീൻ തുടങ്ങിയവരടങ്ങിയ ഫയർ ആൻ്റ് റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Post a Comment

0 Comments