banner

ന്യൂസിലൻഡിനെതിരെ ക്രിക്കറ്റിൽ ഇന്ത്യക്ക് നാടകീയ തോൽവി!

ആരാധകരരെയും രാജ്യത്തേയും നിരാശയിലാക്കി ട്വന്റി 20 ലോകകപ്പ്-ലെ അതിനിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ഇന്ത്യ. ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻ്റ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ട് വിജയം വരിച്ചു. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി കാണാതെ പുറത്തേക്ക്. ദുബായിയില്‍ നടന്ന ജീവന്മരണപ്പോരാട്ടത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് തോൽവിലേക്ക് തള്ളിവിട്ടത്.

ടോസിൽ തന്നെ പിഴച്ചു തുടങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ സുപ്രധാന നിമിശങ്ങളിൽ പോലും സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞിൽ. പിച്ചിലിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തൊട്ടതെല്ലാം എതിരെ വരുന്ന സ്ഥിതിയായി. ആകെ ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സ് മാത്രമാണ് ഇന്ത്യൻ ടീമിന് നേടാനായത്. ഇതിനെതിരെ കളത്തിലിറങ്ങിയ ന്യൂസിലന്‍ഡിന് വിജയലക്ഷ്യം കണാൻ രണ്ട് വിക്കറ്റ് നഷ്ടം ധാരാളമായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പൊരുതിയ അവർ അഞ്ചോവറും നാല്‌ പന്തും ബാക്കിനില്‍ക്കെ ഓവറിലെ മൂന്നാം പന്ത് വിജയത്തിലേക്ക് തൊടുത്തു.

35 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടിയ ഓപ്പണര്‍ ഡാരില്‍ മിച്ചലും 17 പന്തി നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് പുറത്തായ കിവീസ് ബാറ്റര്‍മാര്‍. 31 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 33 റണ്‍സുമായി നായകന്‍ കെയ്ന്‍ വില്യംസണും രണ്ടു റണ്‍സുമായി ഡെവണ്‍ കോണ്‍വേയും പറുത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ ടോസ് നിര്‍ണായകമായ ദുബായിയിലെ പിച്ചില്‍ അതു ജയിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മുന്‍നിരയില്‍ പരീക്ഷണവുമായാണ് ഇന്ത്യ ഇറങ്ങിയത്.

ഇടംകൈയ്യന്‍ പേസര്‍മാര്‍ക്കെതിരേ ഉപനായകന്‍ രോഹിത് ശര്‍മയുടെ ദൗര്‍ബല്യം അറിയാവുന്നതിനാല്‍ രോഹിതിനെ സംരക്ഷിച്ചു നിര്‍ത്തി ഇഷാന്‍ കിഷനെയാണ് കെ.എല്‍. രാഹുലിനൊപ്പം ഓപ്പണിങ്ങിന് അയച്ചത്. എന്നാല്‍ ഈ പരീക്ഷണം പാളി.

മൂന്നാം ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ടിനെതിരേ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ഇഷാന്‍ മടങ്ങി. എട്ടു പന്തില്‍ നിന്ന് നാലു റണ്‍സായിരുന്നു സമ്പാദ്യം. പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍-രോഹിത് സഖ്യം ഇന്ത്യയെ മെല്ലെ കരകയറ്റിവരികയായിരുന്നു. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ തിരിച്ചടിയേറ്റു.

ടിം സൗത്തി എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തില്‍ ഷോട്ടിന് ശ്രമിച്ച രാഹുല്‍ ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി. പുറത്താകുമ്പോള്‍ 16 പന്തില്‍ നിന്ന് മുന്നു ബൗണ്ടറികളോടെ 18 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രോഹിത്-കോഹ്ലി സഖ്യം ഒത്തുചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇഷ് സോധിയുടെ പന്തില്‍ 14 പന്തില്‍ നിന്ന് 14 റണ്‍സുമായി രോഹിതും വീണു.

പിന്നാലെ നായകന്‍ കോഹ്ലിയും മടങ്ങിയതോടെ നാലിന് 48 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് വാലറ്റത്ത് അല്‍പമെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച് 100 കടത്തിയ രവീന്ദ്ര ജഡേജയാണ് ആശ്വാസമായത്. ജഡേജയ്ക്കു പുറമേ 24 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 20 കടന്ന ഇന്ത്യന്‍ താരങ്ങള്‍. ജഡേജയും പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ മൂന്നക്കം കടത്തിയത്.

നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. ബാള്‍ട്ടിനു പുറമേ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധി, ഓരോ വിക്കറ്റുമായി ടിം സൗത്തി, ആദം മില്‍നെ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുടീമുകളും രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ മധ്യനിര താരം സൂര്യകുമാര്‍ യാദവിനു പകരം ഇഷാന്‍ കിഷനും ഫോമില്ലല്ലാത്ത പേസര്‍ സൂര്യകുമാര്‍ യാദവിനു പകരം ഷാര്‍ദൂല്‍ താക്കൂറും ഇടംപിടിച്ചു. കിവീസ് നിരയില്‍ ആദം മില്‍ തിരിച്ചെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഡെവണ്‍ കോണ്‍വേയ്ക്കും അവസരം നല്‍കി.

Post a Comment

0 Comments