ചിത്രങ്ങളിലൂടെ; 1. സംഘർഷം നടക്കുന്നു, 2. പ്രവർത്തകരിലൊരാൾ കത്തി പുറത്തെടുക്കുന്നു 3. കത്തി വീശിയ ആളെ മറ്റൊരു പ്രവർത്തകൻ അനുനയിപ്പിക്കുന്നു
സംഘർഷം നിലനില്ക്കുന്ന സാഹചര്യത്തിൽ ഇവിടുത്തെ ബ്രാഞ്ച് സമ്മേളനം ഒഴിവാക്കി. സംഭവം വിവാദമായതോടെ പാർട്ടി ഏരിയ നേതൃത്വം അന്വേഷണം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം ആരോപിച്ച് അഞ്ചുപേർക്കെതിരേ നടപടിയെടുത്തിരുന്നു. ഇവരിൽ ചിലർ സമ്മേളനത്തിനെത്തിയതാണ് സംഘർഷത്തിനു കാരണമെന്നു പറയുന്നു.
സമ്മേളനത്തിന് ആരംഭം എന്ന തക്കവണ്ണം പതാക ഉയർത്താനൊരുങ്ങവേ കയ്യേറ്റവും തർക്കവും രൂപപ്പെട്ട് സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രവർത്തകരും നേതാക്കളും ഭാവവ്യത്യാസമില്ലാതെ പരസ്പരം കഴുത്തിനുപിടിച്ചു തള്ളുന്നതും തല്ലാൻ കൈ പൊക്കുന്നതും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ഇതിനിടെ പ്രവർത്തകൻ അരയിൽ നിന്ന് കത്തി പുറത്തെടുത്തത്.
0 Comments