banner

കർഷക ഘാതകൻ അറസ്റ്റിൽ?, കേന്ദ്ര മന്ത്രിയായ അച്ഛൻ രാജിവെച്ചേക്കുമെന്ന് സൂചന

യു.പി : ലഖിംപൂരി കർഷകരെ വാഹനമിടിച്ച് കൂട്ടക്കൊല ചെയ്ത കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ. 

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ചതും രാത്രി വരെ, ഏകദേശം പത്ത് മണിക്കൂറോളം നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇതേസമയം, ആശിഷ് മിശ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ നടന്ന്. തുടർന്ന് വിദഗ്ദരുടെ അഭിപ്രായം സ്വീകരിച്ച് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. 

നിലവിൽൽ ഇയാൾക്കെതിരെ കലാപം സൃഷ്ടിക്കുന്നതിരെ ചുമത്തുന്ന വിവിധ വകുപ്പുകൾ ഉൾപ്പെടെയുള്ളവയാണ്   ചുമത്തിയത്. എന്നാൽ കൊലപാതകശ്രമം ചുമത്തിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തുടർന്ന് ആശിഷ് മിശ്രയെ ലഖിംപൂരിലെ ജില്ലാ ജയിലിലേക്ക് മാറ്റി.

മകൻ്റെ അറസ്റ്റോടെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ സ്ഥാനം ആടിയുലയുകയാണ്.  ഇതോടെ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ബിജെപി ദേശീയ നേതൃത്വം അജയ് മിശ്രയോട് രാജി നൽകാൻ നിർദ്ദേശം നൽകിയതായാണ് വിവരം. അജയ് മിശ്ര രാജിവെയ്ക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments