banner

ജമ്മു കശ്മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ കൊല്ലം സ്വദേശിയടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ് ആണ് കൊല്ലപ്പെട്ടത്. സേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആണ് വൈശാഖ്.
പീർ ഗഞ്ച് വന മേഖലയിലൂടെ ഭീകരർ നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഭീകര താവളങ്ങൾ കണ്ടെത്താൻ സൈന്യം നടത്തിയ നടപടിക്ക് ഇടയിലാണ് ഭീകരർ പ്രത്യാക്രമണം നടത്തിയത്.


മേഖലയിൽ കഴിഞ്ഞ ദിവസം മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജസ്വീന്ദർ സിംഗ്, മൻദീപ് സിംഗ്, ഗജ്ജൻ സിംഗ്, സരജ് സിംഗ് എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മറ്റ് നാല് സൈനികർ. ചാർമർ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ നാലോളം ഭീകരർ ഉണ്ടെന്നാണ് ഇൻ്റലിജൻസ് നൽകുന്ന രഹസ്യ വിവരം. അതേസമയം അനന്ദ് നാഗിലും ബന്ദിപ്പോർ മേഖലയിലും സൈന്യം നടത്തിയ തെരച്ചിലിൽ നാല് ഭീകരരെ വധിച്ചു. 


Post a Comment

0 Comments