banner

കൊല്ലത്ത് രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി, നാല് പേർക്ക് വെട്ടേറ്റു

കൊല്ലം : കടയ്ക്കലിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. എസ്എഫ് ഐ - ബി ജെ പി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് ബി ജെ പി പ്രവർത്തകർക്കും ഒരു എസ്എഫ് ഐ പ്രവർത്തകനും വെട്ടേറ്റു. കടയ്ക്കൽ എസ്എച്ച്എം കോളജിന് മുന്നിലാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊടിമരങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.

കോളജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത പ്രവർത്തകരെ ബി‌ജെ‌പി പ്രവർത്തകർ അക്രമിച്ചുവെന്നാണ് ആരോപണം.

എന്നാൽ, ആരോപണം നിഷേധിച്ച ബി‌ജെ‌പി പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മേൽ ആരോപണം ഉന്നയിച്ചു. സംഭവത്തിൽ എന്തായാലും ഇരുകൂട്ടർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും അടിയന്തിര ചികിത്സയിലിരിക്കുന്നവരെ തിരു. മെഡിക്കൽ കോളേജിലേക്കും മാറ്റി.

Post a Comment

0 Comments