banner

സൗഹൃദം നിരസിച്ചു, വിദ്യാർത്ഥിനിയെ കടന്ന്പിടിച്ച യുവാവ് അറസ്റ്റിൽ; സംഭവം കൊല്ലത്ത്

കൊല്ലം : വുമൻസ് കോളേജില്‍ അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. കടപ്പാക്കട കൈരളി നഗര്‍–13 ല്‍ കിരണ്‍ (20) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :
പ്രതിയുമായി സൗഹൃദത്തിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി, ബന്ധുക്കളുടെ നിർദ്ദേശപ്രകാരം  ഇയാളോടുളള സൗഹൃദം വീട്ടുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടുത്തിടെ ഒഴിവാക്കിയിരുന്നു.
ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞ ദിവസം കോളേജിലെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കോളേജ് കാമ്പസിനുള്ളിൽ അതിക്രമിച്ച് കയറി പരസ്യമായി കടന്ന് പിടിക്കുകയും, ബലമായി കോളേജിന് സമീപത്തെ ഇടിഞ്ഞ് കിടന്നിരുന്ന മതിലിലൂടെ വലിച്ചിഴച്ച് സമീപത്തെ കോളേജ് പരിസരത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഇയാളില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

തുടര്‍ന്ന് പെണ്‍കുട്ടി പോലീസിൽ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും. ഇതിനെ തുടര്‍ന്ന് പ്രതിയെ കടപ്പാക്കടയിലേക്കുളള വഴിമധ്യേ പോലീസ് പിടികൂടി.

Post a Comment

0 Comments