കൊല്ലം : ഇന്ത്യയിലെ ഓരോ പൗരന്റേയും ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തുന്ന കേന്ദ്രസർക്കാരിൻ്റെ ഏറ്റവും പുതിയ പദ്ധതിയായ ആരോഗ്യ കാർഡിനെ സംബന്ധിച്ച് വ്യാപകമായ വ്യാജ പ്രചരണങ്ങൾ. ഇത് ആരോഗ്യ ഇൻഷുറൻസ് കാർഡ് ആണെന്നും കുടുംബത്തിലെ ഓരോ വ്യക്തിയ്ക്കും അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്നും മറ്റുമാണ് പ്രചരണങ്ങൾ തന്മൂലം അക്ഷയ സെൻ്ററുകളിലും ജനസേവ കേന്ദ്രങ്ങളിലും ഇങ്ങനെയുള്ള സേവനങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടർ സെന്ററുകളിലും വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്.
കൊല്ലത്തിന്റെ ചില പ്രദേശങ്ങളിൽ ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ച് വെറും അമ്പത് രൂപ ചിലവ് വരുന്ന ആരോഗ്യ കാർഡിന് നൂറും നൂറ്റിയമ്പതും രൂപ വരെ ഈടാക്കുന്നതായി വ്യാപക പരാതിയുയരുന്നു. അഷ്ടമുടി ലൈവിന്റെ അന്വേഷണത്തിൽ നിലവിൽ ഇന്ത്യയിലെ ഓരോ പൗരന്റേയും ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായിട്ടാണ് കേന്ദ്ര ഗവൺമെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു പക്ഷേ വരും കാലങ്ങളിൽ ഈ കാർഡിന് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന രീതിയിൽ മാറ്റം വരുമായിരിക്കാം.
0 Comments