കുടുംബ വഴക്കിനിടെയുണ്ടായ തർക്കത്തിലാണ് ഇയാൾക്ക് ഭാര്യയോട് പക തോന്നുകയും തുടർന്ന് സമീപത്ത് നിന്ന് ലഭിച്ച കയർ ഷാക്കിറയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മക്കൾക്ക് മുന്നിൽ വെച്ചാണ് ഷമീർ ഈ ക്രൂര കൃത്യത്തിന് മുതിർന്നത്. എട്ടും ആറു വയസും പ്രായമുള്ള രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഇവർ നോക്കി നിൽക്കെയാണ് ഇയാൾ ഷാക്കിറയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ ഉർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ഇയാളെ കോഴിക്കോട് മാവൂരിൽ നിന്ന് പൊലീസ് സംഘം പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്തിൽ കയറുമുറുക്കിയ നിലയിൽ കാണപ്പെട്ടത്.
ഷാക്കിറയെ താൻ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെ പലരോടായി ഫോൺ വിളിച്ചു പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് സംഘം എത്തിയങ്കിലും ഇവർ എത്തുന്നതിന് മുമ്പ് തന്നെ പ്രതിയായ ഷെമീർ ഓടി രക്ഷപ്പെടുകയായിരുന്നു. മലപ്പുറത്ത് നിന്ന് മുങ്ങിയ ഇയാളെ കോഴിക്കോട് നിന്നാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടികൂടിയത്.
0 تعليقات