banner

കരുനാഗപ്പള്ളിയിൽ, അമിതമായ ഗെയിംകളി ചോദ്യം ചെയ്തതിന് പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു, പിന്നാലെ ഹൃദയാഘാതംമൂലം അമ്മയും മരിച്ചു.

കരുനാഗപ്പള്ളി : അമിതമായ മൊബൈല്‍ ഗെയിം  കളി അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു. ഇന്നലെയായിരുന്നു സംഭവം. വിവരമറിഞ്ഞ അമ്മ കുഴഞ്ഞ് വീഴുകയും തുടർന്ന് ഇന്ന് ഹൃദയാത്ഘാതം മൂലം മരിക്കുകയുമായിരുന്നു.

കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ മധുവിൻ്റെ മൂത്ത മകൻ ആദിത്യൻ (15) ആണ് ഇന്നലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. വിവരമറിഞ്ഞ് കുഴഞ്ഞ് വീണ അമ്മ സന്ധ്യ (38) വളരെ അവശ നിലയിലായിരുന്നു. തുടർന്ന് ഇന്ന് ഹൃദയാത്ഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. 

മൊബൈൽ ഗെയിംമായ പബ്ജി സ്ഥിരമായി കളിക്കുന്ന ആദിത്യനിൽ ഇത് അഡിക്ഷനാകുമെന്ന് ഭയന്ന അമ്മ മകനെ ശകാരിച്ചിരുന്നതായി പറയുന്നു. പിന്നാലെ ഇന്നലെ വീടിന് സമീപമുള്ള പുളിമരത്തിൽ ആദിത്യൻ തൂങ്ങുകയും തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

സന്ധ്യ കരുനാഗപ്പള്ളിയിലെ സ്വകാര്യ വസ്ത്രശാലയിൽ സെയിൽസ് ഗേളായി ജോലി നോക്കുകയായിരുന്നു. രോഗിയായ ഭർത്താവ് മധു  ലോട്ടറി വില്‍പ്പന നടത്തുകയാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണ്. ഇളയ മകൻ അനന്ദു.

അടുപ്പിച്ചടുപ്പിച്ചുള്ള പ്രിയപ്പെട്ടവരുടെ വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ തളർത്തി. വൈകിട്ട്, മരണപ്പെട്ട അമ്മയേയും മകനേയും അടുത്തടുത്ത ചിതകളിൽ ദഹിപ്പിച്ചു.

Post a Comment

0 Comments