Latest Posts

കരുനാഗപ്പള്ളിയിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം, വൻ ദുരന്തം ഒഴിവായി

കരുനാഗപ്പള്ളി : പുതിയകാവിന് സമീപം ഓയിലുമായി വന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ രാത്രി പത്തുമണിയോടെയാണ് സംഭവമുണ്ടായത്. സേലം - കൊച്ചി ഹൈവേയിലാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നുമെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.  

പുതിയകാവ്, തരംഗം തീയറ്ററിന് മുന്നിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറില്‍ ഇടിച്ച് കയറിയ ലോറി നിയന്ത്ര വിട്ട് ഹേതുയേതുമില്ലാതെ തലകീഴായി മറിയുകയായിരുന്നു. രാത്രി ആയതിനാൽ നഗരത്തിൽ നന്നേ തിരക്ക് കുറവായിരുന്നു സമീപത്ത് മറ്റു വാഹനങ്ങളില്ലാതിരുന്നതും വന്‍ ദുരന്തം ഒഴിയാൻ കാരണ വായി. 

വാഹനത്തിൻ്റെ ക്യാബിനിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറേയും കൂടെ ഉണ്ടായിരുന്ന ആളിനെയും രക്ഷാസേന രക്ഷിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അടിയന്തിരമായി ഷിഫ്റ്റ് ചെയ്തു. ഓയിൽ ക്യാനുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.  

ലോറിയിലുണ്ടായിരുന്ന ഓയിൽ ക്യാനുകൾ റോഡിലേക്ക് തെറിച്ചു വീഴുകയും ചിലത് പൊട്ടി ഓയില്‍ പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. തിരക്കുള്ള പാതയായതിനാൽ നാളെ ഫയർഫോഴ്സ് സംഘം റോഡിലെ ഓയിൽ മാറ്റാൻ സാധ്യതയുണ്ട്. ഗതാഗത തടസ്സമില്ല.

0 Comments

Headline