കൊല്ലം : ക്ലാസിൽ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിയുടെ നേർക്ക് പേനയെറിഞ്ഞ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലത്തെ പോക്സോ കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പ്രസ്താവിച്ചത്. പേന കൊണ്ടെറിഞ്ഞ് പരിക്കേറ്റ കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.
തൂങ്ങാംപാറ സ്വദേശിനിയായ മലയിൻകീഴ് കണ്ടല ഗവൺമെൻ്റ് സ്കൂൾ അധ്യാപിക ഷെരീഫാ ഷാജഹാനെതിരെയാണ് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് അധ്യാപികയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. കൊല്ലത്ത് നിന്ന് മാതൃഭൂമിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പിഴ നല്‍കിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധികം തടവുശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. 2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെരീഫ ക്ലാസെടുക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി മറ്റു വിദ്യാര്‍ഥികളുമാൈയി സംസാരിച്ചിരിക്കുന്നത് കാണുകയായിരുന്നു. ഇതു കണ്ട അധ്യാപിക കൈയ്യിലിരുന്ന ബോള്‍ പേന എടുത്ത് കുട്ടികളുടെ നേര്‍ക്ക് എറിയുകയും. ഈ പേന എട്ടുവയസുകാരൻ്റെ കണ്ണിൽ തുളച്ചു കയറി ഗുരുതരമായി പരിക്കേൽക്കുകയും. ആക്രമണത്തിൽ കുട്ടിയുടെ ഇടതുകണ്ണിൻ്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച തിരിച്ചു കിട്ടിയിരുന്നില്ല.
സംഭവത്തെത്തുടര്‍ന്ന് അന്വേഷണവിധേയമായി അധ്യാപികയെ ആറു മാസത്തോളം സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ സ്കൂളിൽ തന്നെ നിയമിക്കുകയായിരുന്നു.
0 Comments