banner

കൊല്ലത്തിൻ്റെ കലാകാരന് വിട, കല്ലട ബാലമുരളി അന്തരിച്ചു

സിനിമ സഹസംവിധായകൻ കൊല്ലം കിഴക്കേ കല്ലട ആച്ചേരി പുത്തൻവീട്ടിൽ കല്ലട ബാലമുരളി ( വി. ബാലകൃഷ്ണൻ ആചാരി) അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം...

1975-85 കാലഘട്ടത്തിലെ പ്രശസ്തനായ കാഥികനായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പ്രശസ്ത സംവിധായകരായ അശോക് ആർ നാഥ്, അനിൽ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു. മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്നു. സംവിധായകൻ അനിൽ മുഖത്തലയോടൊപ്പം ഇരുപതോളം ടി.വി സീരിയലുകളിലും പ്രവർത്തിച്ചു...

പി.ബി. ഹാരിസ് നിർമിച്ച് സുവചൻ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ രചന പൂർത്തിയാക്കി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരവെയാണ് ആകസ്മികമായ അന്ത്യം. അവിവാഹിതനാണ്. സംസ്കാരം കൊല്ലം കിഴക്കേകല്ലടയിലെ വീട്ടുവളപ്പിൽ നടന്നു..

Post a Comment

0 Comments