banner

പാർട്ടി അച്ചടക്കം പാലിക്കാനുള്ളതെന്ന് ഡി രാജ; തൻ്റെ പരാമർശം അച്ചടക്ക ലംഘനമെങ്കിൽ നടപടിയെടുക്കാൻ പറഞ്ഞ് കാനം

തിരുവനന്തപുരം : പാർട്ടി അച്ചടക്കം പാലിക്കാനുള്ളതെന്ന് കാനത്തെ വിമർശിച്ച് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. തൻ്റെ പരാമർശം അച്ചടക്ക ലംഘനമെങ്കിൽ നടപടിയെടുക്കാൻ പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയിൽ പരസ്യ പോര് തുടരുന്നു. പൊതുപ്രസ്താവന നടത്തുന്നത് അതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന നേതൃത്വവുമായി ആലോച്ചിട്ട് വേണം എന്നുള്ളത് സിപിഐയുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. എന്നാൽ ഇവിടെ രാഷ്ട്രീയ കാര്യങ്ങളില്‍ അതിനെ കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരേ പരസ്യ വിമര്‍ശനം നടത്തിയിട്ടില്ലെന്നും കാനം പ്രസ്താവിച്ചു.

വിമർശനമായി ഒന്നും തന്നെ ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാൽ മാധ്യമങ്ങൾ തൻ്റെ അഭിപ്രായങ്ങൾ ദുർവ്യാഖാനിച്ചെന്നും മാത്രമല്ല താൻ അവിടെ തൻ്റെ അഭിപ്രായങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും കാനം വ്യക്തമാക്കി.

അച്ചടക്ക ലംഘനമുണ്ടെങ്കില്‍ തനിക്കെതിരേ ഇതിനകം നടപടിയെടുക്കണ്ടേ? കാനം ചോദിച്ചു. അത്തരമൊരു നടപടി ഇതുവരെ പാര്‍ട്ടിയിൽ നിന്നുണ്ടായിട്ടില്ല. അതിനുള്ള അവസരങ്ങൾ ഒന്നും തന്നെ കഴിഞ്ഞ 50 വര്‍ഷമായി താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു. 

സംസ്ഥാന പോലീസിനെതിരായ ആനി രാജയുടെ വിമര്‍ശനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും ദേശീയ നേതൃത്വത്തേയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ആനി രാജയുടെ പ്രസ്താവന സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തള്ളിക്കളഞ്ഞിട്ടും രാജ നടത്തിയ അനുകൂല പ്രതികരണമാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. രാജയ്ക്കെതിരായ കാനത്തിന്റെ പരസ്യ പരാമര്‍ശത്തെ സിപിഐ ദേശീയ നിര്‍വാഹക സമിതി അപലപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കില്ലെന്നും പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും രാജ പറഞ്ഞിരുന്നു.

Post a Comment

0 Comments