പത്തനാപുരം : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിലായി. മേലില നരിക്കുഴി സിനോജ് മൻസിലിൽ നഹാസ് (21 ) നെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ മൈലം ഇഞ്ചക്കാട് അറപ്പുര വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പീഡനം നടത്തിയത്. തുടർന്ന് പെൺകുട്ടി ഗർഭിണിയായതേടെ ബന്ധപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനാപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന നഹാസ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗംത്തിന് ഇരയാക്കി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതേടെ ബന്ധപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനാപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments