ഏറ്റുമുട്ടലിൽ ഒരാളുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വൈകുന്നേരം ഏഴു മണിയോടെ തുടങ്ങിയ സംഘർഷം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു.
പരവൂർ പട്ടണത്തിലെ ബാറുടമയും സമീപത്തെ റസ്റ്റ്റന്റ് ഉടമകളും തമ്മിലുള്ള വ്യാപാര തർക്കങ്ങളാണ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിവച്ചത്. . ചാത്തന്നൂർ, പാരിപ്പള്ളി , കൊട്ടിയം മേഖലകളിൽ നിന്ന് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
സംഘർഷത്തെ പറ്റി വിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
0 Comments