Latest Posts

മുതിർന്ന പൗരൻ്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് ബന്ധുക്കൾക്ക് അശ്ലീല സന്ദേശമയച്ചതായി പരാതി; സംഭവം കൊല്ലത്ത്

കൊല്ലം : മൊബൈൽ ഫോൺ വഴി അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ വിരോധത്തിൽ മുതിർന്ന പൗരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം. ഇത് സംബന്ധിച്ച് വർഗീസ് (70) ആണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.  

മൊബൈൽ ഫോൺ വഴി അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള ശ്രമം താൻ പരാജയപ്പെടുത്തിയതിന് പിന്നാലെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്യുകയും തൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നമ്പരിലേക്ക് അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 

പരാതിക്കാരനായ വർഗീസ് മുൻ വ്യോമസേന ഉദ്യോഗസ്ഥനും അഭിഭാഷകനുമാണ് ശൂരനാട് സ്വദേശിയായ ഇദ്ദേഹം കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.




0 Comments

Headline