കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയായ വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന്‍ രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിരുന്നു ഇത് സംബന്ധിച്ച് നടപടിയില്ലാത്ത സാഹചര്യത്തിലാണ് രാജി.
അർബൻ ബാങ്ക് അഴിമതിയില്‍, എംഎല്‍എയായ ഐസി ബാലകൃഷ്ണന് പങ്കുണ്ടെന്ന് കാട്ടി പിവി ബാലചന്ദ്രന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഐസി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം. സംഭവത്തില്‍ ഐസി ബാലകൃഷ്ണനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി വി ബാലചന്ദ്രന്‍ കെപിസിസിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. പിന്നാലെയാണ് രാജി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ തന്നെ പിവി ബാലചന്ദ്രന്‍ രാജിവെക്കുമന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. കല്‍പ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയതില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു; വയനാട്ടില്‍ വീണ്ടും രാജി
0 Comments