banner

പന്തളത്ത് കെഎസ്ആർടിസി ഫാസ്റ്റ് ബസ്സും എതിരെ വന്ന കാറും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്, കാർ പൂർണ്ണമായും തകർന്നു

പന്തളം : കാറും കെഎസ്ആർടിസി ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്കേറ്റു. കുരമ്പാല ഇടയാടിയിൽ എംസി റോഡിൽ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നു കൊട്ടാരക്കരയിലേക്ക് പോയ ബസും അടൂരിൽ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്.          

കാർ പൂർണ്ണമായും തകർന്നു. അടൂരിൽ നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കാറിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. പരുക്കേറ്റ എട്ടോളം പേരെ പന്തളം, അടൂർ, മുളക്കുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന ഷംസുദ്ദീൻ, അജ്മൽ, പ്രേമചന്ദ്രൻ, ഉനൈസ് എന്നിവരെയും, ബസ് യാത്രക്കാരായ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷീജ മജീദ് (40), അടൂർ കരുവാറ്റ ചരുവാലത്തടത്തിൽ വർഗ്ഗീസ് (50), ഭാര്യ അനിതാ വർഗ്ഗീസ്, (45), അഞ്ചാലുംമൂട് പനയം വിഷ്ണുഭവനിൽ മണികണ്ഠന്റെ ഭാര്യ മിനി കുമാരി (47) എന്നിവർക്കാണ് പരുക്കേറ്റത്.

إرسال تعليق

0 تعليقات