Latest Posts

കുടുംബശ്രീയിൽ നിന്നും വായ്പ നൽകിയില്ല, കൊല്ലത്ത് യുവതിയെ നടുറോഡിൽ ആക്രമിച്ച യുവാവ് പിടിയിലായി

കൊല്ലം : കുണ്ടറയിൽ റോഡിലൂടെ നടന്നു പോയ വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുണ്ടറ പടപ്പക്കര സ്വദേശി ചട്ടി സജി എന്ന സജീവനെയാണ് കുണ്ടറ പോലീസിൻ്റെ പിടിയിലായത്.

ഈ മാസം ആറാം തീയതി ആയിരുന്നു പടപ്പക്കര സ്വദേശിനിയായ വീട്ടമ്മയെ ചട്ടി സജിയെന്ന സജീവ് ആക്രമിച്ചത്. പ്രതിയായ സ്ജീവന്റെ അമ്മയ്ക്ക് പരാതിക്കാരി സെക്രട്ടറിയായിയുള്ള കുടുംബശ്രീയിൽ നിന്നും വായ്പ അനുവദിച്ചു നൽകാത്തത് മൂലമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

ആറാം തീയതി വീട്ടമ്മ പടപ്പക്കര സെന്റ് ജോസഫ് പള്ളിയിലേക്ക് നടന്നു പോകുംവഴിയാണ് മൃഗാശുപത്രി ജംഗ്ഷനിൽ വച്ച് ആക്രമണത്തിന് ഇരയായത്. വീട്ടമ്മയുടെ പിന്നാലെ ചെന്ന് പ്രതി സജീവ് വീട്ടമ്മയുടെ വായ പൊത്തി പിടിച്ചു അതിനുശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസം പടപ്പക്കരയിൽനിന്നും കുണ്ടറ പോലീസ് പിടികൂടുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ സജീവ് പലതവണ പൊലീസിനെ ആക്രമിച്ച കടന്ന് കളയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments

Headline